ഒരു അശുഭ ദിനം..!!
=========
പ്രിയ സുഹൃത്ത് രഞ്ജുവിന്......
പുതുവത്സരാഘോഷങ്ങളൊക്കെ ഇവിടെ ചുറ്റുപാടും അതിഗംഭീരമായിത്തന്നെ നടന്നു...
യുവജനങ്ങൾ കുടിച്ചു മദിച്ച് തിമർത്താടിയും വയോജനങ്ങൾ വിഷവീര്യം വർദ്ധിപ്പിച്ച് ഇഴഞ്ഞനങ്ങാനാവാതെയും ആഘോഷിച്ചു...രണ്ടും കുടുംബങ്ങളിലെ സ്ത്രീജനങ്ങളുടെ ജോലിഭാരവും അവരുടെ കണ്ണീരൊഴുക്കും വർദ്ധിപ്പിച്ചു...
ആഹ്ലാദിച്ചതിനെന്തിനായിരുന്നെന്നോ, ആഹ്ലാദമെന്തായിരുന്നെന്നോ ആഹ്ലാദിച്ചാഘോഷിച്ചവർക്കിപ്പോൾ അറിയില്ല, ഓർക്കാനാവുന്നില്ല....
എന്റെ അയൽക്കാരൻ, കാസരോഗം മൂർച്ഛിച്ച് ഊർദ്ധ്വശ്വാസം വലിച്ചുകൊണ്ടിരിക്കുന്ന തന്തപ്പിടിക്ക് ഒരു ഗുളികവാങ്ങിക്കൊടുക്കാൻ ഒരിക്കലും കാശുണ്ടാവാറില്ലാത്ത ബി.പി.എല്ലുകാരനായ പുന്നാരമകൻ, കോവളത്തേക്ക് പുതുവർഷമാഘോഷിക്കാൻ പോയത്രെ..!!
നാടിന്ന് ഒന്നാംസ്ഥാനത്തെത്താൻ വിഷപ്പാമ്പുകളുടെ എണ്ണവും വണ്ണവും വർദ്ധിപ്പിക്കുന്ന നാട്ടുകാരും അവർക്കായി പ്രത്യേക കാർണിവൽ നടത്തുന്ന അ(ന)ധികൃതരും ചേർന്ന് നടത്തുന്ന ദ്രോഹാത്മക ദുരന്താഘോഷത്തിന്റെ ആഹ്ലാദപ്രകടനങ്ങളെയല്ലേ ആപ്പി ന്യൂയർ എന്ന് പറയുന്നത്..(ബാക്കി എല്ലാകാര്യങ്ങളും ഇന്നലത്തെപ്പോലെത്തന്നെ ഇന്നും...)
ഇത് എന്റെ ഗ്രാമത്തിലെ കാര്യം..!!
ഇവരിൽ എന്നെ കാണാതായി...!!
അല്ലെങ്കിൽ കാർണിവെല്ലുകാർ വെറുതെ വിടുമോ..?
നിർത്തട്ടെ..
സസ്നേഹം..
ടി. കെ. ഉണ്ണി
൧൦-൦൧-൨൦൧൦