നരനാഗം
=======
മദ്യം വിഷം, വിഷമദ്യം,
മദ്യപാനി സര്‍പ്പതുല്യന്‍.
പണ്ട്, കാട് നാടായപ്പോള്‍
സര്‍പ്പങ്ങള്‍ വിടചൊല്ലി - ഇഴഞ്ഞു പോയി,
അതിന്നു കഴിയാത്തവയെ പൊതുജനം
വേലിപ്പത്തലുകൊണ്ട് തല്ലിക്കൊന്നു... .
പാവം പാമ്പുകള്‍ അവയുടെ
അന്യാധീന ലോകത്തെയോര്‍ത്തു കേണു....
തങ്ങളുടെ ലോകത്തിലെ ൯൫ ശതമാനത്തിന്നും
വിഷമില്ല എന്നും പാവങ്ങള്‍ ആണെന്നും
അന്നത്തെ "അടിയോടി ശാസ്ത്രം" ..!!
എന്നിട്ടും മന്നവര്‍ കൊടിയ പാതകം
ആഘോഷമാക്കി.....?
ഇന്നിപ്പോള്‍ പാമ്പുകളും പിമ്പുകളുമായി
നാടും കാടും മേടും നിറഞ്ഞു കവിഞ്ഞു
ഇഴഞ്ഞുകൊണ്ടിരിക്കുന്ന നര നാഗാധിരാജന്മാര്‍
അരങ്ങു വാഴുന്നു.... ?
ആധുനിക ഉരഗവംശത്തിലെ ൯൫ ശതമാനത്തിന്നും
കൊടിയ വിഷമെന്നു
ഇന്നത്തെ "ബെവെരേജ് ശാസ്ത്രം"..!!
ഇനിയെന്ത്.?
വീണ്ടുമൊരു കൊടിയ പാതകപരമ്പര
ആഘോഷിക്കാനുള്ള സമയം അതിക്രമിച്ചു..?
സമൂഹ രക്ഷക്കായി......
ഒരു അടിച്ചുതെളിക്കായി....
ഇല്ലാതായ വേലിപ്പത്തലിന്നു പകരം
എന്തും കൈകളിലേന്താന്‍........??
***********
ടി. കെ. ഉണ്ണി
൦൨-൧൦-൨൦൦൯
************
കുറിപ്പ് : - ഗാന്ധിജയന്തിദിനം ശുദ്ധീകരണ ദിനമായി കൊണ്ടാടുന്ന ശുഭദിനത്തില്‍ മഹാത്മാവിനോടുള്ള ആദരവായി ഞാനിത് സമര്‍പ്പിക്കുന്നു...
=======
മദ്യം വിഷം, വിഷമദ്യം,
മദ്യപാനി സര്‍പ്പതുല്യന്‍.
പണ്ട്, കാട് നാടായപ്പോള്‍
സര്‍പ്പങ്ങള്‍ വിടചൊല്ലി - ഇഴഞ്ഞു പോയി,
അതിന്നു കഴിയാത്തവയെ പൊതുജനം
വേലിപ്പത്തലുകൊണ്ട് തല്ലിക്കൊന്നു... .
പാവം പാമ്പുകള്‍ അവയുടെ
അന്യാധീന ലോകത്തെയോര്‍ത്തു കേണു....
തങ്ങളുടെ ലോകത്തിലെ ൯൫ ശതമാനത്തിന്നും
വിഷമില്ല എന്നും പാവങ്ങള്‍ ആണെന്നും
അന്നത്തെ "അടിയോടി ശാസ്ത്രം" ..!!
എന്നിട്ടും മന്നവര്‍ കൊടിയ പാതകം
ആഘോഷമാക്കി.....?
ഇന്നിപ്പോള്‍ പാമ്പുകളും പിമ്പുകളുമായി
നാടും കാടും മേടും നിറഞ്ഞു കവിഞ്ഞു
ഇഴഞ്ഞുകൊണ്ടിരിക്കുന്ന നര നാഗാധിരാജന്മാര്‍
അരങ്ങു വാഴുന്നു.... ?
ആധുനിക ഉരഗവംശത്തിലെ ൯൫ ശതമാനത്തിന്നും
കൊടിയ വിഷമെന്നു
ഇന്നത്തെ "ബെവെരേജ് ശാസ്ത്രം"..!!
ഇനിയെന്ത്.?
വീണ്ടുമൊരു കൊടിയ പാതകപരമ്പര
ആഘോഷിക്കാനുള്ള സമയം അതിക്രമിച്ചു..?
സമൂഹ രക്ഷക്കായി......
ഒരു അടിച്ചുതെളിക്കായി....
ഇല്ലാതായ വേലിപ്പത്തലിന്നു പകരം
എന്തും കൈകളിലേന്താന്‍........??
***********
ടി. കെ. ഉണ്ണി
൦൨-൧൦-൨൦൦൯
************
കുറിപ്പ് : - ഗാന്ധിജയന്തിദിനം ശുദ്ധീകരണ ദിനമായി കൊണ്ടാടുന്ന ശുഭദിനത്തില്‍ മഹാത്മാവിനോടുള്ള ആദരവായി ഞാനിത് സമര്‍പ്പിക്കുന്നു...