തിങ്കളാഴ്‌ച, മാർച്ച് 24, 2014

ജന്മം

ജന്മം
= = =

ഉദകപ്പോളക്കുള്ളിലെ നെയ്ത്തിരി
പാതിവെന്ത വെളിച്ചം പോലെ.!
ആരോ പെറ്റിട്ടുപോയ ശാപത്തിന്ന്
കണ്ണോക്ക് പാടാനെത്തിയ മൂങ്ങ
ജന്മമെന്നതൊരു പാഴ്-വാക്ക്.!

ആറടി മണ്ണും അരിയിട്ടുവാഴ്ചയും
അഗതികൾക്കില്ലാത്തൊരാർഭാടം
ഏറ്റുവാങ്ങുകിലതുഭേദമെന്നുരചെയ്‌വോർ..
അരചനാവുന്നതോ, യിന്നെന്റെ മേനി.!
ജന്മമെന്നതൊരു പാഴ്-വാക്ക്.!

നെഞ്ചൂറ്റിയെടുത്തകന്നവരൊട്ടനേകം
നഞ്ചകത്താക്കിത്തന്നവരതിലധികം
ജരാനരകളകറ്റാൻ
തൃഷ്ണകൾ അളക്കാൻ
കാമനകളൊരുക്കാൻ
വാതായനങ്ങളടച്ച്
കോരിയെടുത്തവരെന്റെ ജന്മം..
ജന്മമെന്നതൊരു പാഴ്-വാക്ക്.!

തളിർത്തതും പൂത്തതും
വിരിഞ്ഞതും കരിഞ്ഞതും
പൊഴിഞ്ഞതും പറന്നതും
എല്ലാമെല്ലാം പാഴ്-വാക്കുകൾ.!
ജന്മങ്ങളെല്ലാം പാഴ്-വാക്കുകൾ.!!

= = = = = = =
ടി. കെ. ഉണ്ണി

൨൪-൦൩-൨൦൧൪ 

10 അഭിപ്രായങ്ങൾ:

ഉദയപ്രഭന്‍ പറഞ്ഞു...

ആറടി മണ്ണും അരിയിട്ടുവാഴ്ചയും
അഗതികൾക്കില്ലാത്തൊരാർഭാടം...
നല്ല വരികള്‍ ...ആശംസകള്‍

ടി. കെ. ഉണ്ണി പറഞ്ഞു...

ശ്രീ. ഉദയപ്രഭന്‍
വായനക്കും അഭിപ്രായത്തിനും പ്രോത്സാഹനത്തിനും വളരെയധികം നന്ദി..
താങ്കള്‍ക്കും കുടുംബത്തിനും ആശംസകള്‍

ajith പറഞ്ഞു...

നല്ല കവിത.
ഇഷ്ടപ്പെട്ടു

ടി. കെ. ഉണ്ണി പറഞ്ഞു...

ശ്രീ. അജിത്‌ സര്‍ ..
കവിത ഇഷ്ടപ്പെട്ടു എന്നതില്‍ സന്തോഷം..
വായനക്കും അഭിപ്രായത്തിനും പ്രോത്സാഹനത്തിനും വളരെ നന്ദി..
താങ്കള്‍ക്കും കുടുംബത്തിനും ആശംസകള്‍

സൗഗന്ധികം പറഞ്ഞു...

ജീവിതത്തിന്റെ പുറമ്പോക്കിൽ
വാടി വരളും പാഴ്ച്ചെടികൾ..

വളരെ നല്ല കവിത


ശുഭാശംസകൾ....

ടി. കെ. ഉണ്ണി പറഞ്ഞു...

ശ്രീ. സൌഗന്ധികം ..
കവിത വായിച്ചു അഭിപ്രായം രേഖപ്പെടുത്തി പ്രോത്സാഹിപ്പിച്ചതിന് വളരെ നന്ദി..
സര്‍, ജീവിതത്തിന്റെ പുറമ്പോക്കില്‍ മാത്രമല്ല അകത്തളങ്ങളിലും വാടി വരളുന്ന പാഴ്-ചെടികള്‍ സമൃദ്ധമാണ് ..
താങ്കള്‍ക്കും കുടുംബത്തിനും ആശംസകള്‍

Sangeeth K പറഞ്ഞു...

കവിത നന്നായിരിക്കുന്നു...

ടി. കെ. ഉണ്ണി പറഞ്ഞു...

ശ്രീ. സംഗീത്..
ഇവിടം സന്ദര്‍ശിച്ചു ഈ കവിത വായിച്ചതിനും അഭിപ്രായമെഴുതി പ്രോത്സാഹിപ്പിച്ചതിനും വളരെയധികം നന്ദി..
താങ്കള്‍ക്കും കുടുംബത്തിനും ആശംസകള്‍

M@nu M N@ir പറഞ്ഞു...

Kavitha Ishtapettu

ടി. കെ. ഉണ്ണി പറഞ്ഞു...

@ മനു നായര്‍ ..
കവിത വായിച്ചു ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ വളരെ സന്തോഷം..
താങ്കള്‍ക്കും കുടുംബത്തിനും ആശംസകള്‍