തിങ്കളാഴ്‌ച, ഡിസംബർ 24, 2012

മുല്ലപ്പൂ

മുല്ലപ്പൂ
====
എന്റെ മുറ്റത്തെ മുല്ലയിലും
പൂമൊട്ടുകളുണ്ടാവുന്നു..!!
പൂ വിരിയുമോ, കൊഴിയുമോ
തല്ലിക്കൊഴിക്കുമോ..?
അല്ല, ഇത് നമ്മുടെ മുറ്റത്ത്
നമ്മൾ നട്ട മുല്ല
വളരാൻ താമസിച്ച കുറ്റിമുല്ല..
കുളിർ കാറ്റേറ്റ് വിരിയേണ്ടുന്ന മുല്ലമൊട്ടുകൾ
രോഷാഗ്നിപ്രളയത്തിൻ താപമേറ്റ്
വിനയമറ്റ് ജ്വലിച്ചുനില്ക്കേ
വിരിയുവതെങ്ങനെ തമ്പുരാനേ.!
 
മുല്ല വിരിഞ്ഞാൽ മണമൊഴുകും..
മരണമണിയടിച്ചൊഴുകുന്ന പൂമണം!
അതിനു നിറവും മണവും ഉണ്ടെന്ന്
ഭരണത്തമ്പുരാനും കണ്ടല്ലോ പേക്കിനാവ്.!
അവർ കിനാക്കണ്ട പൂക്കൾക്ക് നിറം ചുവപ്പത്രേ..

മഞ്ചലേറിവന്നു ഉത്തരവ്
തല്ലിക്കൊഴിക്കുക പൂക്കളെ
ചവിട്ടിമെതിക്കുക പൂക്കളെ.!
മൊട്ടുകൾ വിരിയാനനുവദിക്കാതെ
തല്ലിക്കൊഴിക്കുന്നവരോർക്കുമോ,
മുഖമ്മൂടിയും ചട്ടിത്തൊപ്പിയും
അവർക്ക് സ്വന്തമെന്ന്.!

മുല്ലപ്പൂക്കൾ വിരിയട്ടെ
അതിന്റെ വെണ്മയും പരിമളവും പരക്കട്ടെ
അരുതേ, ഏറ്റമരുതേ!
തൂവെള്ളപ്പൂക്കളിൽ നിണമേറ്റരുതേ.!
തമ്പുരാന്മാരറിയട്ടെ, അവർ കണ്ടതെല്ലാം
വെറും കിനാക്കളെന്ന്..
വിരിയട്ടെ, നറുമണമൊഴുകട്ടെ
പരിലസിക്കട്ടെ സമത്വത്തിൻ സുലഭത
വിഹരിക്കട്ടെ ശാന്തിയും സമാധാനവും
ഉയരട്ടെ മനുഷ്യത്വം മമനാട്ടിൽ.
= = = = =
ടി.കെ. ഉണ്ണി
24-12-2012

14 അഭിപ്രായങ്ങൾ:

അനൂപ്‌ കോതനല്ലൂര്‍ പറഞ്ഞു...

Mulla pookkal viriyatte manaam parakkatte nammukku asadhikkam

ആൾരൂപൻ പറഞ്ഞു...

മുറ്റത്തെ മുല്ലയ്ക്ക് മണമില്ലെന്നല്ലേ പഴമക്കാർ വരെ പറഞ്ഞുവച്ചിട്ടുള്ളത്?

ടി. കെ. ഉണ്ണി പറഞ്ഞു...

ശ്രീ. അനൂപ്..
താങ്കളുടെ അഭിപ്രായത്തിനു വളരെ നന്ദി..
താങ്കൾ പറഞ്ഞതുപോലെ മുല്ലപ്പൂക്കൾ വിരിയട്ടെ, സൗരഭ്യം പരക്കട്ടെ..
പുതുവത്സരാശംസകൾ..

ടി. കെ. ഉണ്ണി പറഞ്ഞു...

ശ്രീ. ആൾരൂപൻ..
താങ്കളുടെ അഭിപ്രായത്തിനു വളരെയധികം നന്ദി..
അതെ, മുറ്റത്തെ മുല്ലക്ക് മണമില്ലെന്നത് പഴമൊഴി..അതിന്റെ സൗരഭ്യമറിയാൻ ശ്രമിക്കാത്തതാണ്‌ കാരണം.. കാലം മാറിക്കൊണ്ടിരിക്കുന്നു. മുറ്റത്തെ മുല്ലയുടെ നറുമണം നമ്മൾ തിരിച്ചറിയണം..
പുതുവത്സരാശംസകൾ.

Anu Raj പറഞ്ഞു...

പൂക്കള് വിടര്ന്ന് പരിമണം പരത്താനുളളതാണ്...കശക്കി ഞെരിച്ചെറിയാനുളളതല്ല..

ടി. കെ. ഉണ്ണി പറഞ്ഞു...

ശ്രീ. അനുരാജ്..
എന്റെ ബ്ലോഗ് സന്ദർശിച്ചതിനും വായിച്ച് അഭിപ്രായം രേഖപ്പെടുത്തിയതിനും വളരെ നന്ദി..
അതെ, പൂക്കൾ വിരിഞ്ഞു നറുമണം പരത്താനുള്ളതാണ്‌... അതാണ്‌ നമ്മുടെ പ്രത്യാശ.
പുതുവത്സരാശംസകൾ.

ഡോ. പി. മാലങ്കോട് പറഞ്ഞു...

ഹായ്, ഉണ്ണിസാബ്. കവിത നന്നായിരിക്കുന്നു.
എന്റെ ബ്ലോഗ്സ്പോട്സ് സൌകര്യംപോലെ നോക്കുക - അതില്‍ ഇതുമായി ബന്ധപ്പെട്ട ''പല ജാതി പൂക്കള്‍'', ''മുല്ലപ്പൂവും മനസ്വിനിയും'' മുതലായവ നോക്കണേ. നന്ദിപൂര്‍വ്വം, - പ്രേം

സൗഗന്ധികം പറഞ്ഞു...

ജാതി സംഘടനകളും, രാഷ്ട്രീയ പാർട്ടികളും സമൂഹ നന്മയ്ക്കുപരി സ്വാർത്ഥ താല്പര്യങ്ങൾക്കു മുൻ തൂക്കം നല്കുന്നിടത്തോളം കാലം നമ്മുടെ നാട്ടിൽ തിന്മകൾക്കെതിരായി ഒരേ മനസ്സോടെയുള്ള ഒരു ജനകീയ മുന്നേറ്റം എത്ര മാത്രം ഫലവത്താകുമെന്നു പയുക വയ്യ.... മേല്പ്പറഞ്ഞവയുടെ അഭികാമ്യമല്ലാത്ത നുഴഞ്ഞു കയറ്റം അതിനെ തളർത്തിക്കളയും....

എങ്കിലും ദില്ലിയിൽ ചില മിന്നലാട്ടങ്ങൾ നാം കണ്ടു... ഒരു പാവം ആത്മാവതിനു നിമിത്തമാകേണ്ടി വന്നെങ്കിലും....!

വിരിയട്ടെ മുകുളങ്ങൾ നന്മയുടെ സുഗന്ധവുമയി.......

കവിത നന്നായിരുന്നു...

ശുഭാശംസകൾ......

ഡോ. പി. മാലങ്കോട്..
എന്റെ ബ്ലോഗ് സന്ദർശിച്ചതിനു ആദ്യമായി നന്ദി രേഖപ്പെടുത്തുന്നു.
മുല്ലപ്പൂ വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തി പ്രോത്സാഹിപ്പിച്ചതിനും നന്ദി..
തീർച്ചയായും താങ്കളുടെ ബ്ലോഗ് സന്ദർശിക്കുന്നതാണ്‌.
ആശംസകളോടെ..

ടി. കെ. ഉണ്ണി പറഞ്ഞു...

പ്രിയ സൗഗന്ധികം...
എന്റെ ബ്ലോഗ് സന്ദർശിച്ചതിന്‌ വളരെ നന്ദി..
മുല്ലപ്പൂ വായിച്ച് വളരെ വിശദമായി അഭിപ്രായമെഴുതി പ്രോത്സാഹിപ്പിച്ചതിൽ സന്തോഷവും നന്ദിയും രേഖപ്പെടുത്തുന്നു.
തീർച്ചയായും സൗഗന്ധികം സന്ദർശിക്കുന്നതാണ്‌.
ആശംസകളോടെ.

vettathan g പറഞ്ഞു...

തൂവെള്ളപ്പൂക്കളില്‍ നിണമെറ്റാതിരിക്കട്ടെ.....ഭാവുകങ്ങള്‍

shanavas kannanchery പറഞ്ഞു...

നല്ല കവിത ,താങ്കളുടെ ബ്ലോഗ്‌ സന്ദർശിക്കാൻ താമസിച്ചു പോയി എന്ന് തോന്നുന്നു