ഭൌമദിനം
========
ഏപ്രിൽ 22 ഭൗമദിനം
ഭൗ ഭൗ ഭൗമദിനം. എല്ലാവരും ആഘോഷിച്ചു..
ലോകം മുഴുവനും ഭൗമദിനം ആഘോഷിച്ചെന്ന് ചാനലുകളും മറ്റും..!
ചർച്ചകളും മാർച്ചുകളും മറ്റുമായിട്ടാണത്ര ആഘോഷങ്ങൾ.!
നമ്മൾ ഭൂമിയിലാണുള്ളതെന്ന് ഓർത്തുകൊണ്ടായിരുന്നോ ആഘോഷങ്ങൾ.
ഈ ദിനത്തിൽ ചർച്ചിക്കാനും ആഘോഷിക്കാനും ഒത്തുകൂടിയവർ ഭൂമിക്കുവേണ്ടി
എന്താണ് ചെയ്തത്.?
അവർ ഭൂമിയിൽ (മണ്ണിൽ) ചവിട്ടി നടന്നോ..
അവർ ഭൂമിയിൽ (മണ്ണിൽ) ഒരു ചെടി (സസ്യം)യെങ്കിലും നട്ടുവോ..
അവരുടെ വാസസ്ഥലവും പരിസരവും മലിനമുക്തമാക്കുന്നതിന് എന്തെങ്കിലും ചെയ്തുവോ..
അവരുടെ വാസസ്ഥലത്തെ ജലസ്രോതസ്സ് മലിനമുക്തമാക്കിയോ..
മണ്ണിൽ കൊത്തും കിളയും നടത്തിയോ, കൈകൊണ്ട് ഒരു
നുള്ള് മണ്ണു് എങ്കിലും വാരിയെടുത്തുവോ..
നമുക്കതെല്ലാം അറപ്പുണ്ടാക്കുന്ന കാര്യങ്ങളാണല്ലൊ..!
ഭൂമിയിൽ പാദശ്പർശമേല്പിക്കാതെ മണ്ണിലും വിണ്ണിലുമല്ലാതെ
ഭ്രമണം ചെയ്യുന്ന ഉപഗ്രഹങ്ങളായ മനുഷ്യരേ, നിങ്ങളെങ്ങനെയാണ് എന്നിൽ നിന്നുയിർകൊണ്ടത്.?
പിഴച്ചുപെറ്റ മാതാവിനെപ്പോലെ തേങ്ങുകയാണ് എന്റെ മനസ്സ് (മണ്ണിന്റെ - ഭൂമിയുടെ)
എന്നറിയാത്തതെന്ത്.?
ഭൂമിയുടെയും ആകാശലോകങ്ങളുടെ ഉടമസ്ഥാവകാശം ഞങ്ങൾക്ക്
മാത്രമാണെന്നവകാശപ്പെടുന്ന വൻശക്തിമനുഷ്യർ (യഥാർത്ഥമനുഷ്യർ അവരത്രെ -
മറ്റുള്ളവരെല്ലാം കീടസമാനർ) ഭൂമിയുടെ ഹൃദയം പിളർന്ന് സൂക്ഷിച്ചുവെച്ചിട്ടുള്ള
സംഹാരപേടകങ്ങൾക്ക് (ഭൂമിയെ പലതവണ ചുട്ടുകരിക്കാനാവശ്യമായ അണ്വായുധങ്ങൾ) മീതെ
കൂട്ടംകൂടി ചർച്ചിച്ചാഘോഷിച്ചതല്ലാതെ, ഈ പെറ്റമ്മയെ സാന്ത്വനിപ്പിക്കാൻ എന്തെങ്കിലും ചെയ്തുവോ.?
ഉത്തരങ്ങളില്ലാത്ത ചോദ്യമുന്നയിക്കുന്ന ഞാനും എന്താണ്
ചെയ്തത്.?
ഏതൊരു ദിനവും അടിച്ചുപൊളിച്ചാഘോഷിച്ച്
പാമ്പായിട്ടിഴയുന്നതിന്നപ്പുറം, കാര്യങ്ങളുണ്ടെന്ന തിരിച്ചറിവ് മനുഷ്യർക്കെന്നാണുണ്ടാവുക.?
ഭൂമിയും എനിക്ക് പെറ്റമ്മ തന്നെ എന്ന ചിന്തയോടെ..
=======
ടി. കെ. ഉണ്ണി
൨൩-൦൪-൨൦൧൨