പുണ്യം
=====
കേരളജനതയുടെ ആരോഗ്യസംരക്ഷണത്തിന് സർക്കാർ പ്രത്യേക
താല്പര്യമെടുത്ത് സാമ്പത്തിക സ്രോതസ്സ് കണ്ടെത്തിയിരിക്കുന്നു.!
സർക്കാരിന്റെ പദ്ധതികളെ അകമഴിഞ്ഞ് സഹായിക്കേണ്ടത്
ഓരോ പൗരന്റേയും ഉത്തരവാദിത്വമാണെന്ന് നമ്മുടെ മന്ത്രിമാർ
നാഴികക്ക് നാല്പതുവട്ടവും ഓരോ മാദ്ധ്യമങ്ങളിലൂടെയും യാചിക്കുന്നത്
ശ്രദ്ധിക്കാത്തവരില്ലല്ലോ.!
അതുകൊണ്ട് ഒട്ടും താമസിക്കാതെ ഇന്നുമുതൽതന്നെ എല്ലാവരും
യഥേഷ്ടം മദ്യപിക്കുക.! സർക്കാരിന്റെ വരുമാനം വർദ്ധിപ്പിക്കുക.!
മദ്യപിച്ചതുകൊണ്ട് എന്തെങ്കിലും രോഗമുണ്ടാവുകയാണെങ്കിൽ
ചികിത്സിക്കുന്നതിനായി മദ്യവരുമാനത്തിൽനിന്ന് ഒരുശതമാനം
ആരോഗ്യമന്ത്രാലയത്തിനു കൊടുക്കുന്ന പുണ്യപ്രവൃത്തിക്ക്
തീരുമാനമെടുത്തെന്ന് നമ്മുടെ മുഖ്യമന്ത്രി.!
ഇത് നേരത്തെ കൊടുത്തുകൊണ്ടിരിക്കുന്നതിനു പുറമെയാണത്രെ.!
അതുകൊണ്ട്, പുണ്യപ്രവൃത്തിയായ ഭാഗ്യക്കുറി ടിക്കറ്റെടുക്കൽ പോലെ,
കേരളത്തിലെ ആബാലവൃദ്ധം ജനങ്ങളും എന്നെന്നും യഥേഷ്ടം
മദ്യപിച്ചുകൊണ്ട് കേരളസർക്കാരിന്റെ ഈ പുതിയ
പുണ്യപ്രവൃത്തിയിൽ കൂടി പങ്കാളികളാവുക.!
ഈ പുണ്യപ്രവൃത്തിയിൽ പങ്കാളികളാവുന്നവർക്ക് “സ്വർഗ്ഗപ്രാപ്തി”
ലഭ്യമാവുന്നതിനുള്ള ഉത്തരവ് അടുത്തുതന്നെ പ്രഖ്യാപിക്കാനിടയുണ്ട്.!!
=========
ടി.കെ. ഉണ്ണി
25-11-2012

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ