ഞായറാഴ്‌ച, നവംബർ 15, 2009

നായാട്ട്‌

അന്ന്,
ഇങ്ക്വിലാബ്‌ സിന്ദാബാദ്‌....
ഇങ്ക്വിലാബ്‌ സിന്ദാബാദ്‌...
അവർ ആട്ടിൻപറ്റം പോലെ
കൂട്ടം കൂട്ടമായി വന്നു..
ആരാന്റെ തോട്ടത്തിൽ..
ആരോ ആട്ടിത്തെളിച്ചു മേയാൻ വിട്ടു..
വെട്ടുകിളികളെപ്പോലെ
കണ്ടതെല്ലാം വെട്ടിവീഴ്ത്തി...
വെട്ടിയിട്ടതെല്ലാം കൂട്ടിക്കെട്ടി
ആട്ടിൻപറ്റം കൂടുതേടി..
ഇങ്ക്വിലാബിന്റെ ആരവത്തോടെ,
ആരും ആട്ടിത്തെളിക്കാതെ..!!
ആരാന്റെ തോട്ടം അനാഥമായി,
അവിടുത്തെ അന്തേവാസികളും..?
ഇന്ന്,
ഇങ്ക്വിലാബിന്റെ അലയൊലി
അന്തരീക്ഷത്തിലെ ഗർത്തമായത്രെ.!!
****
ടി. കെ. ഉണ്ണി

3 അഭിപ്രായങ്ങൾ:

വശംവദൻ പറഞ്ഞു...

"ഇങ്ക്വിലാബിന്റെ അലയൊലി അന്തരീക്ഷത്തിലെ ഗർത്തമായത്രെ.!"

:)

ആശംസകൾ

Lenin Raj പറഞ്ഞു...

this is a very good political criticise

T. K. Unni പറഞ്ഞു...

പോസ്റ്റ്‌ വായിച്ചതിന്നും അഭിപ്രായങ്ങൾ രേഖപ്പെടുത്തിയതിന്നും
ശ്രീ. വശംവദനും
ശ്രീ. ലെനിൻരാജിനും
വളരെയധികം നന്ദി...
ആശംസകൾ..