ഞായറാഴ്‌ച, ജനുവരി 10, 2010

ഒരു അശുഭ ദിനം..!!

ഒരു അശുഭ ദിനം..!!
=========
പ്രിയ സുഹൃത്ത്‌ രഞ്ജുവിന്‌......

പുതുവത്സരാഘോഷങ്ങളൊക്കെ ഇവിടെ ചുറ്റുപാടും അതിഗംഭീരമായിത്തന്നെ നടന്നു...
യുവജനങ്ങൾ കുടിച്ചു മദിച്ച്‌ തിമർത്താടിയും വയോജനങ്ങൾ വിഷവീര്യം വർദ്ധിപ്പിച്ച്‌ ഇഴഞ്ഞനങ്ങാനാവാതെയും ആഘോഷിച്ചു...രണ്ടും കുടുംബങ്ങളിലെ സ്ത്രീജനങ്ങളുടെ ജോലിഭാരവും അവരുടെ കണ്ണീരൊഴുക്കും വർദ്ധിപ്പിച്ചു...

ആഹ്ലാദിച്ചതിനെന്തിനായിരുന്നെന്നോ, ആഹ്ലാദമെന്തായിരുന്നെന്നോ ആഹ്ലാദിച്ചാഘോഷിച്ചവർക്കിപ്പോൾ അറിയില്ല, ഓർക്കാനാവുന്നില്ല....
എന്റെ അയൽക്കാരൻ, കാസരോഗം മൂർച്ഛിച്ച്‌ ഊർദ്ധ്വശ്വാസം വലിച്ചുകൊണ്ടിരിക്കുന്ന തന്തപ്പിടിക്ക്‌ ഒരു ഗുളികവാങ്ങിക്കൊടുക്കാൻ ഒരിക്കലും കാശുണ്ടാവാറില്ലാത്ത ബി.പി.എല്ലുകാരനായ പുന്നാരമകൻ, കോവളത്തേക്ക്‌ പുതുവർഷമാഘോഷിക്കാൻ പോയത്രെ..!!

നാടിന്ന് ഒന്നാംസ്ഥാനത്തെത്താൻ വിഷപ്പാമ്പുകളുടെ എണ്ണവും വണ്ണവും വർദ്ധിപ്പിക്കുന്ന നാട്ടുകാരും അവർക്കായി പ്രത്യേക കാർണിവൽ നടത്തുന്ന അ(ന)ധികൃതരും ചേർന്ന് നടത്തുന്ന ദ്രോഹാത്മക ദുരന്താഘോഷത്തിന്റെ ആഹ്ലാദപ്രകടനങ്ങളെയല്ലേ ആപ്പി ന്യൂയർ എന്ന് പറയുന്നത്‌..(ബാക്കി എല്ലാകാര്യങ്ങളും ഇന്നലത്തെപ്പോലെത്തന്നെ ഇന്നും...)

ഇത്‌ എന്റെ ഗ്രാമത്തിലെ കാര്യം..!!
ഇവരിൽ എന്നെ കാണാതായി...!!
അല്ലെങ്കിൽ കാർണിവെല്ലുകാർ വെറുതെ വിടുമോ..?
നിർത്തട്ടെ..

സസ്നേഹം..
ടി. കെ. ഉണ്ണി
൧൦-൦൧-൨൦൧൦

6 അഭിപ്രായങ്ങൾ:

ടി. കെ. ഉണ്ണി പറഞ്ഞു...

ശ്രീ. രഞ്ജു...

ഇവിടെ പുതുവർഷാഘോഷം എല്ലാവരും ആഘോഷിച്ചു...
പാപ്പാനി കത്തിച്ചും പടക്കം പൊട്ടിച്ചും കുടിച്ചുമദിച്ചു അടിച്ചുപൊളിച്ചു ആഘോഷിച്ചു...

പട്ടേപ്പാടം റാംജി പറഞ്ഞു...

ആഘോഷങ്ങള്‍ക്കിടയില്‍ പലരും പലതും മറക്കും, അല്ലെങ്കില്‍ മറക്കാന്‍ പലരും ആഘോഷങ്ങള്‍ നടത്തും....

Typist | എഴുത്തുകാരി പറഞ്ഞു...

ഉണ്ണിയുടെ ഗ്രാമത്തില്‍ മാത്രമല്ലാ, എല്ലാ ഗ്രാമങ്ങളിലും ഏറെക്കുറെ ഇതു തന്നെ സ്ഥിതി.

പിന്നെ ഞങ്ങളുടെ ചാലക്കുടിക്കു തന്നെയാണേയ് ഒന്നാം സ്ഥാനം. അതാര്‍ക്കും വിട്ടുകൊടുക്കില്ല.

ടി. കെ. ഉണ്ണി പറഞ്ഞു...

ശ്രീ. പാട്ടെപ്പാടം റാംജി...
അശുഭദിനത്തെക്കുറിച്ചുള്ള താങ്കളുടെ അഭിപ്രായത്തിന്ന് വളരെയധികം നന്ദി...
താങ്കൾക്ക്‌ അഭിനന്ദനങ്ങളും ആശംസകളും നേരുന്നു..
സസ്നേഹം..

ടി. കെ. ഉണ്ണി പറഞ്ഞു...

ശ്രീമതി. എഴുത്തുകാരി ചേച്ചിക്ക്‌..

അശുഭദിനത്തെക്കുറിച്ചുള്ള താങ്കളുടെ അഭിപ്രായത്തിന്ന് വളരെയധികം നന്ദി... ചാലക്കുടിക്കാരുടെ ഒന്നാംസ്ഥാനം നഷ്ടപ്പെടാതിരിക്കാൻ നമുക്ക്‌ വഴിപാടുകൾ നേരാം, അല്ലേ...!!
താങ്കൾക്ക്‌ അഭിനന്ദനങ്ങളും ആശംസകളും നേരുന്നു..
സസ്നേഹം..

Unknown പറഞ്ഞു...

ആഘോഷങ്ങള്‍ക്ക് അടിച്ചുപൊളിക്കല്‍ എന്ന് സമകാലീന വിവര്‍ത്തനം. അടിച്ചുപോളികാനുള്ള ഓരോ കാരണങ്ങളാണ് പുതുവര്‍ഷവും, ഇനി വരാന്‍ പോകുന്ന പ്രണയദിനവുമെല്ലാം അല്ലാതെ മറ്റു പ്രത്യേകതകളൊന്നും ഇല്ല. പ്രണയിക്കാന്‍ ഒരു ദിനം വേണോ.
കേരളം വീണ്ടും 'വെള്ളത്തില്‍' മുങ്ങും അത്രതന്നെ.