വ്യാഴാഴ്‌ച, മേയ് 26, 2011

കോട്ട..

കോട്ട...
ചെങ്കോട്ട വെളുപ്പിക്കുന്നു..
ഇനിമുതൽ വെളുക്കോട്ട..
ഉള്ളം കറുത്ത, വെളുത്ത
കോട്ടിട്ടവരുടെ കോട്ട..
പാവം ചെങ്കോട്ട..
അത്‌ ചുവന്നതോ, ചുവപ്പിച്ചതോ..
പാവം തച്ചൻ, തച്ചന്റെ ശാസ്ത്രവും..
തച്ചനറിയില്ലല്ലോ
വെളുപ്പിന്റെ
വെളുപ്പിക്കലിന്റെ ശാസ്ത്രം..
ധനതത്വശാസ്ത്രം..!!
********
ടി. കെ. ഉണ്ണി
൨൬-൦൫-൨൦൧൧ 

2 അഭിപ്രായങ്ങൾ:

sm sadique പറഞ്ഞു...

കോഴതമ്പുരാക്കന്മാർ നീണാൾ വാഴട്ടെ
എങ്കിലും;
വീഴട്ടെ
എന്നെങ്കിലും
എന്ന് ഞാൻ.

ടി. കെ. ഉണ്ണി പറഞ്ഞു...

ശ്രീ. സാദിഖ്‌..
താങ്കളുടെ സന്ദർശനത്തിനും അഭിപ്രായത്തിനും വളരെയധികം നന്ദി...