ചൊവ്വാഴ്ച, മേയ് 20, 2014

എലിയും മലയും

എലിയും മലയും
= = = = = = = =
മലയോളമുള്ള എലികൾ
എലികളോളമില്ലാത്ത മലകൾ
നെട്ടോട്ടമോടുന്ന ഇരുകാലികളുടെ
നോട്ടത്തിലുള്ള ചുറ്റുവട്ടങ്ങൾ
കരണ്ടും ചുരണ്ടും ആർമാദിക്കുന്ന
ചൂഷകർ മൂഷികർ
തുരന്നു തുരന്നു പാതാളമാക്കുന്ന
ഇരുകാലുകളിൽ ഉയർന്നുനിൽക്കുന്ന
തുരപ്പന്മാർ പിശാചുക്കൾ
മലകളെ എലികളാക്കിയ പുലികൾ
ഇരുകാലി മൃഗങ്ങൾ
കണ്ണിൽ കനൽ കോരിയിട്ട്
ഇരുട്ടിനെ വെട്ടമാക്കി വട്ടത്തിൽ
തുരക്കുന്ന കുട്ടപ്പന്മാർ
ചിട്ടയായി വട്ടിയാക്കി നാടിനെ
വെട്ടിലാക്കിയ കോമരങ്ങൾ

മലയിലെ മാവിൽ ചക്ക
കേളി കേട്ടെത്തിയ മുയലുകൾ
ചക്കയിട്ടു മുയൽ ചത്തു
അത് പണ്ടത്തെ കഥ
മുയൽ ചക്കയിട്ടാലോ
ചക്കയിടുന്ന മുയലുകൾ
ചക്ക വീണു ചാവുന്ന മുയലുകൾ
ഇന്നിന്റെ ആഘോഷക്കാഴ്ച
അവരുടെ ഊഴം കാത്തുള്ള നിൽപ്പ്
ബെവറേജ് തോൽക്കുന്ന ശാന്തത
ചക്കയിട്ടു കളിച്ചു ചാവുന്ന മുയലുകൾക്കും
മലതുരന്നു പാതാളമാക്കുന്ന എലികൾക്കും
ഇരുകാലി പുലികളോടൊരു ചോദ്യം
തുരക്കാനുള്ള മലനിരകളെവിടെ
മലയിൽ ചക്കയിടാനുള്ള മാവുകളെവിടെ
ഇതുമൊരു ആഗോള പ്രതിഭാസമോ.!
= = = = = = =

ടി. കെ. ഉണ്ണി

6 അഭിപ്രായങ്ങൾ:

സലീം കുലുക്കല്ലുര്‍ പറഞ്ഞു...

ജനാധിപത്യം ...തുരപ്പന്മാരുടെ തമാശ ...!

സൗഗന്ധികം പറഞ്ഞു...

എലിയെപ്പേടിച്ച്‌ ചുടാൻ ഇല്ലമില്ലാതായിരിക്കുന്നു. ഇരുകാലി തുരപ്പന്മാർ പഠിക്കും.

നല്ല കവിത

ശുഭാശംസകൾ.....

ടി. കെ. ഉണ്ണി പറഞ്ഞു...

ശ്രീ. സലിം കുലുക്കല്ലൂര്‍ ...
ഇവിടെ വന്നതിനും കവിത വായിച്ചു അഭിപ്രായം രേഖപ്പെടുത്തി പ്രോത്സാഹിപ്പിച്ചതിനും വളരെയധികം നന്ദി..
തുടര്‍ന്നും താങ്കളുടെയെല്ലാം പ്രോത്സാഹനം ഉണ്ടാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു ..
ആശംസകളോടെ

ടി. കെ. ഉണ്ണി പറഞ്ഞു...

ശ്രീ. സൌഗന്ധികം സര്‍ ...
കവിത വായിച്ചു അഭിപ്രായം രേഖപ്പെടുത്തി പ്രോത്സാഹിപ്പിച്ചതിന് വളരെ നന്ദി..
അതെ, താങ്കള്‍ പറഞ്ഞത് ശരിയാണ്..എലിയെപ്പേടിച്ചു ചുടാന്‍ ഇല്ലമില്ലാതായിരിക്കുന്നു.!
ആശംസകളോടെ..

Cv Thankappan പറഞ്ഞു...

മലകളെ എലികളാക്കിയ പുലികൾ
ഇരുകാലി മൃഗങ്ങൾ
കണ്ണിൽ കനൽ കോരിയിട്ട്
ഇരുട്ടിനെ വെട്ടമാക്കി വട്ടത്തിൽ
തുരക്കുന്ന കുട്ടപ്പന്മാർ
ചിട്ടയായി വട്ടിയാക്കി നാടിനെ
വെട്ടിലാക്കിയ കോമരങ്ങൾ
നാടിന്‍റെ അവസ്ഥ ഉള്ളില്‍ തട്ടുംവിധത്തില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞിരിക്കുന്നു.
ആശംസകള്‍

ടി. കെ. ഉണ്ണി പറഞ്ഞു...

ശ്രീ. സി.വി.തങ്കപ്പന്‍ സര്‍..
വായനക്കും ആസ്വാദനത്തിനും അഭിപ്രായത്തിനും പ്രോത്സാഹനത്തിനും വളരെയധികം നന്ദി..
താങ്കള്‍ക്കും കുടുംബത്തിനും ആശംസകള്‍