വ്യാഴാഴ്‌ച, ജൂൺ 16, 2011

സ്വന്തം മാഷ്

അദ്ധ്യാപകൻ വിദ്യാർ(ത്ഥി/നി)യെ പീഢിപ്പിച്ചു..!!

ദിവസേനയുള്ള വാർത്താ, ദൃശ്യ, ശ്രാവ്യ മാദ്ധ്യമങ്ങളുടെ കേളി കൊട്ട് ഉത്സവം..!
അദ്ധ്യാപകൻ തനിക്ക് പീഢിപ്പിക്കാൻ കഴിയുന്ന കക്ഷികളിൽ കുറെ പേരെ ഒഴിവാക്കി ഭൂരിപക്ഷത്തെ പീഢിപ്പിക്കുന്നതിലുള്ള വ്യാകുലതയാണോ മാദ്ധ്യമങ്ങൾക്കും അതപ്പാടെ വിഴുങ്ങുന്ന പൊതുജനത്തിനും?
അദ്ധ്യാപകൻ മറ്റാരെയെങ്കിലും പീഢിപ്പിക്കണമെന്നാണോ ദുശ്ശങ്ക? അങ്ങനെയെങ്കിൽ അത് ആശാസ്യമാവില്ല.!
അദ്ധ്യാപകൻ, അദ്ധ്യാപകവൃന്ദത്തിൽപ്പെട്ടവരെയും വിദ്യാർത്ഥിഗണത്തിൽപ്പെട്ടവരെയും അല്ലാതെ മറ്റാരെയാണ്‌ പീഢിപ്പിക്കേണ്ടത്?
പണ്ട് അദ്ധ്യാപകൻ എല്ലാവരാലും ബഹുമാനിതനായിരുന്നതിനാൽ എല്ലാവർക്കും അദ്ധ്യാപകനായിരുന്നു..മാഷ്.!
അദ്ധ്യാപകൻ എന്നത് ഒരു സംസ്ക്കാരത്തിൽനിന്നും മാറി വെറുമൊരു തൊഴിൽ മാത്രമായി ചുരുങ്ങിയപ്പോൾ കേവലം തൊഴിലെടുക്കാത്ത (പണിയെടുക്കാത്ത) തൊഴിലാളിയായി.!
എപ്പോഴെങ്കിലും എന്തെങ്കിലും ചെയ്യണമെന്ന് തോന്നിയാൽ അതിങ്ങനെയൊക്കെ ആവുകയും വിവരമില്ലാത്തവർ അത് കൊട്ടിഘോഷിക്കുകയും ചെയ്യും.!!
അതായത്, ഇന്ന് പേരിനെങ്കിലും അദ്ധ്യാപകൻ അദ്ധ്യാപകനാവുന്നത് തന്റെ പണിപ്പുരയിലാണ്‌.! അതിന്ന് പുറത്ത് (പൊതു ഇടങ്ങളിൽ) അവർ വിളിപ്പേരിൽ മാത്രമായാണ്‌ ഇപ്പോൾ അറിയപ്പെടുന്നത്..!!
ഉണ്ണി മാഷ് എന്ന അദ്ധ്യാപകൻ തൊഴിലിടത്തിന്ന് പുറത്ത് ഉണ്ണി മാത്രമാണ്‌..! അവിടുത്തെ ഇടപെടലുകൾ ഉണ്ണിയുടേത് മാത്രമാണ്‌, മാഷിന്റേതല്ല.!
മാദ്ധ്യമങ്ങൾ മാധ്യമങ്ങളായതുപോലെ അവർക്ക് മനസ്സിലാകാത്തതും പൊതുജനം മനസ്സിലാക്കാത്തതും ആണ്‌ കാര്യങ്ങളെന്ന് കരുതാനാവുമോ.?
അതുകൊണ്ട്, അദ്ധ്യാപകർ വിദ്യാർത്ഥികളെയും ഡോക്റ്റർമാർ രോഗികളെയും വേണ്ടതുപോലെയൊക്കെ ചെയ്യട്ടെ..!!
വെറുതെയെന്തിനാണിത്ര പുകിൽ..!!
**********
ടി. കെ. ഉണ്ണി
16-06-11
വാൽക്കഷ്ണം...പീഡനം സംബന്ധിച്ചുള്ള കേന്ദ്രസർക്കാരിന്റെ സർവെ റിപ്പോർട്ട്...
രക്ഷിതാക്കളെ പീഢിപ്പിക്കുന്നത് മക്കളുടെ, മരുമക്കളുടെ മൗലികാവകാശമായിത്തീരുന്ന കാലം വിദൂരമല്ലെന്നു തോന്നുന്നു...  അതിന്‌ മുമ്പ് അങ്ങോട്ട് വിളിക്കണേ കർത്താവേ..!1 അഭിപ്രായം:

sm sadique പറഞ്ഞു...

അപ്പോ, വേണ്ടതൊക്കെ ചെയ്യ് തോട്ടെ ? പുകിലെന്നും വേണ്ടാ , അല്ലെ ഉണ്ണി (മാഷേ)? ഗ്ങ്ങ്ഹാ... ആ എന്തെങ്കിലും ആവട്ടെ