നിവേദനം
========
വയ്യ തമ്പുരാനേ വയ്യ
എനിക്കീ ഭാരം ചുമക്കാൻ!
പ്രാർത്ഥന അങ്ങ് കേട്ടില്ലല്ലോ
എനിക്ക് വീര്യമേകിയില്ലല്ലോ...
കുമ്പസാരക്കൂടെനിക്കായില്ലല്ലോ!
പ്രായശ്ചിത്തമെനിക്കില്ലെന്നോ
ഞാനുമൊരു പ്രജമാത്രമല്ലെ.!
കാണുന്നു മുന്നിലൊരത്താണി..
പ്രജകളെനിക്കായേകിയതെല്ലാം
ഈ പാപത്തിന്നത്താണിയിൽ
ഞാനിതാ ഇറക്കിവെക്കുന്നു!
പൊറുക്കണേ തമ്പുരാനേ
നിൻ പ്രജകളെൻപ്രജകളെന്നത്
ഒരു പൊൻകിനാവുമാത്രമായി.!
ശിഷ്ടകാലമെങ്കിലും എന്നെ
ഞാനാവാനനുവദിക്കൂ, തമ്പുരാനേ.!
ദുരിതപർവ്വമിങ്ങെനിക്കേകൂ
താണ്ടിയെത്തട്ടെ കവാടത്തിലേക്ക്
അധിപനങ്ങല്ലോ, തെളിക്കൂ
വഴിയെനിക്ക്, പിഴക്കാതിരിക്കട്ടെ
എന്റെ കാൽവരികൾ.!
==========
ടി. കെ. ഉണ്ണി
൧൨-൦൨-൨൦൧൩
8 അഭിപ്രായങ്ങൾ:
Vazhiyenikku pizhaykkathe irikkatte
നിവേദനം നന്നായിട്ടുണ്ട്
പിഴക്കാതിരിക്കട്ടെ
എന്റെ കാൽവരികൾ.!
ഇന്നിത് ,നമ്മുടെ പല ജനപ്രതിനിധികള്‍ക്കും പാടാന്‍ പറ്റിയ ഒന്ന് തന്നെ ...
നന്നായി
ശുഭാശംസകള്‍ .....
ശ്രീ. അനൂപ്..
നിവേദനം വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തി പ്രോത്സാഹിപ്പിച്ചതിനും നന്ദി..
അതെ, വഴിയെനിക്ക് പിഴക്കാതിരിക്കട്ടെ..
അതാവട്ടെ എല്ലാവരുടെയും പ്രാർത്ഥന.
ആശംസകൾ.
ശ്രീ. അജിത്..
നിവേദനം വായിച്ച് അഭിപ്രായമെഴുതി പ്രോത്സാഹിപ്പിച്ചതിനു നന്ദി..
നിവേദനം നന്നായിട്ടുണ്ട് എന്നതിൽ വളരെ സന്തോഷം.
ആശംസകൾ.
ശ്രീ. സൗഗന്ധികം..
നിവേദനം വായിച്ച് പ്രതികരിച്ചതിനു നന്ദി..
അതെ, താങ്കൾ പറഞ്ഞതുപോലെ ഇന്നിത് എല്ലാ ജനപ്രതിനിധികൾക്കും അനുയോജ്യമായതു തന്നെ. മാത്രമല്ല, പലവിധത്തിലുള്ളവരായ ദൈവ സമാനർക്കും അനുയോജ്യമെന്ന് ഞാൻ കരുതുന്നു.
താങ്കളുടെ അഭിപ്രായം വലിയ പ്രോത്സാഹനമായി കരുതുന്നു.
ആശംസകൾ.
എന്നെ ഞാനാകാന്‍ അനുവദിക്കൂ ...........!. കവിയുടെ നിവേദനം നന്നായി
എന്നെ ഞാനാകാന്‍ അനുവദിക്കൂ ...........!. കവിയുടെ നിവേദനം നന്നായി
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ