ഞായറാഴ്‌ച, സെപ്റ്റംബർ 25, 2011

മണ്ണാങ്കട്ട

മണ്ണാങ്കട്ട
======
അന്ന്
മുത്തശ്ശിക്കഥയിലെ മണ്ണാങ്കട്ടയും കരിയിലയും
കാമുകനും കാമുകിയും ആടിപ്പാടി നടപ്പ്,
പ്രണയം പിന്നെ പ്രയാണം..
ഉഷ്ണത്തേരേറി പേമാരി, കൊടുങ്കാറ്റ്, ആറാട്ട്...
മാനവും കൊണ്ട് പറന്നകന്ന  കരിയില..
മാനസമൈന പാടിപ്പാടി
അലഞ്ഞലിഞ്ഞില്ലാതായ മണ്ണാങ്കട്ട..

ഇന്ന്
പ്രപഞ്ചം മുഴുവൻ പ്രണയമെന്ന
മണ്ണാങ്കട്ടകളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു.!
അവർ കരിയിലകളെ പ്രണയിച്ച്
കരിമ്പിൻ ചണ്ടികളാക്കുന്നു ?
ഇത് കാലചക്ര കാപട്യം.!!
= = = =
വാൽക്കഷ്ണം:
മണ്ണാങ്കട്ടയും കരിയിലയും നമ്മുടെ മുത്തശ്ശിക്കഥകളിലെ മണിമുത്ത്..
സ്നേഹത്തിന്റെയും സഹവർത്തിത്വത്തിന്റെയും പരസ്പരസംരക്ഷണ
ബോധത്തിന്റെയും പ്രണയത്തിന്റെയും പ്രയാണത്തിന്റെയും ഉത്തമദൃഷ്ടാന്തം..
ഇന്നത്തെ പ്രണയകോലാഹലങ്ങളെ, പ്രസ്തുത മുത്തശ്ശിക്കഥയുടെ
പശ്ചാത്തലത്തിൽ ഒരു വിചിന്തനം..
***********
ടി. കെ. ഉണ്ണി
൦൯-൦൮-൨൦൧൧

3 അഭിപ്രായങ്ങൾ:

സുരേഷ്‌ കീഴില്ലം പറഞ്ഞു...

പോസ്റ്റില്‍ അക്കങ്ങള്‍ ശരിയാവുന്നില്ലെന്നത്‌ ശ്രദ്ധിച്ചുവോ?
അവ യൂണികോഡിലേയ്ക്ക്‌ മാറ്റാതെ നേരെ ബ്ളോഗില്‍ ടൈപ്പ്‌ ചെയ്താല്‍ മതിയാവും.

ടി. കെ. ഉണ്ണി പറഞ്ഞു...

ശ്രീ. സുരേഷ്..
ഇവിടെ വന്നതിനും അഭിപ്രായമെഴുതിയതിനും നന്ദി..
അക്കങ്ങളെഴുതിയ ഫോണ്ടിന്റെ കുഴപ്പമല്ല സുരേഷ്..
തിയതി മലയാള അക്കങ്ങളിൽ എഴുതിയിരിക്കുന്നതാണ്‌..
ആശംസകൾ.

ഞാന്‍ പുണ്യവാളന്‍ പറഞ്ഞു...

ഹ ഹ സത്യങ്ങള്‍ ആശംസകള്‍