..ഗമ..
======
ചില തോന്നലുകൾ അങ്ങനെയാണ്
കണ്ണുകൾ താനേ അടഞ്ഞുപോവും
കാതുകളിൽ ഇടിമുഴങ്ങും, പുക പരക്കും
തൊണ്ടയിൽ വാക്കുകൾ
കുരുങ്ങിക്കിടക്കും
മോഹങ്ങൾ കരളിൽ ചത്തുമലക്കും
ദാഹങ്ങൾ കിനാവള്ളിയാവും, വരിഞ്ഞുമുറുക്കും.!
അരൂപികളായ സ്വത്വങ്ങൾ
നിഴലുകളാവും
സ്വപ്നങ്ങളിൽ
തളച്ചിടപ്പെട്ട തനിനിറങ്ങൾ.!
സ്വർണ്ണ മഞ്ചലിൽ
ശവക്കച്ചയുടുത്ത്
വിരുന്നുവന്ന അരുമയായ
പൊങ്ങച്ചങ്ങൾ.!
പാതാളക്കുഴികളെ
പമ്പരമാക്കുന്ന തന്ത്രങ്ങൾ
പാലാഴികളെ പാഷാണമാക്കിയ
മന്ത്രങ്ങൾ
പാളിച്ചകളല്ലാതാക്കുന്നതിന്റെ
വിഭ്രാന്തങ്ങൾ
ആരേയും അന്വേഷിയാക്കുന്ന
കുതന്ത്രങ്ങൾ..!
ഇനിയൊരിക്കലും
തുടങ്ങാനിടയില്ലാത്ത
ഒരിക്കലും
അവസാനിക്കാനിടയില്ലാത്ത
ഒരന്വേഷണവും ശൂന്യമായ കണ്ടെത്തലും.!
വെറും പൊങ്ങച്ചങ്ങളായ
നിഴലുകൾ..!!
=============
ടി.കെ. ഉണ്ണി
൦൩-൦൨-൨൦൧൬
=============
2 അഭിപ്രായങ്ങൾ:
നന്നായിട്ടുണ്ട് രചന
ആശംസകള്‍
നന്നായിട്ടുണ്ട് രചന
ആശംസകള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ